വിഷൻ
      മാലിന്യമുക്ത കേരളത്തിലൂടെ സംശുദ്ധമായ പരിസിഥിതിയ്ക്കാണ് പ്രാമുഖ്യം. നമ്മുടെ ഉന്നത ജീവിത നിലവാര സൂചികകളായ മികച്ച പൊതുശുചിത്വം, പൊതുജനാരോഗ്യം, ക്ഷേമം, എന്നിവ. നമുക്ക് ചുറ്റുപാടുള്ള പരിസിഥിതിയുടെ മനോഹര പരിപാലനത്തിലൂടെ കാഴ്ചയ്ക്ക് വിരുന്നൊരുക്കുക വഴിയുള്ള സാമ്പത്തികനേട്ടവും ലക്ഷ്യമാക്കുന്നു.
 

മിഷൻ
മാലിന്യ നിയന്ത്രണ മേഖലയിൽ (  waste management sector ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകുന്ന ഗ്രൂപ്പായി പ്രവർത്തിക്കുക.

  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഴുവൻ സമ്പൂർണ്ണ ശുചിത്വം കൈവരിക്കാൻ സഹായിക്കുക.
  • ഖര-ദ്രവ മാലിന്യ സംസ്കരണത്തിനുള്ള നയങ്ങൾ, തന്ത്രങ്ങൾ, ആസൂത്രണം, നടപ്പാക്കൽ, നിരീക്ഷണം എന്നിവയ്ക്ക് പിന്തുണ നൽകുക.
  • ശുചിത്വവും മാലിന്യ നിയന്ത്രണ മേഖലയിലും IEC പ്രചാരണങ്ങളും ശേഷി വർദ്ധനവിനായുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കുക.
  • വ്യക്തികളും സ്ഥാപനങ്ങളും വിവിധ തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങളും ഗ്രീൻ പ്രോട്ടോകോൾ പാലനം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.